തൃശൂര്‍ : ശ്രീനാരായണപുരം ശാന്തിപുരത്ത് ലാപ്ടോപ്പ് തീപിടിച്ചു നശിച്ചു.
ശാന്തിപുരം പറക്കോട്ട് മുഹമ്മദ് സെയ്ദുവിൻ്റെ വീട്ടിൽ വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.
കുസാറ്റിൽ അസി.പൊഫസറായി ജോലി ചെയ്യുന്ന സെയ്ദുദുവിൻ്റെ മകൾ ലെസ്മിയുടെ ലാപ്ടോപ്പാണ് കത്തിനശിച്ചത്.
രാത്രിയിൽ ചാർജ്ജ് ചെയ്യാനായി പ്ലഗിൽ കുത്തിവെച്ച ലാപ് ടോപ്പിൽ നിന്നും പുക ഉയരുന്നത് കണ്ട വീട്ടുകാർ ഉടൻ തന്നെ ലാപ്പ് ടോപ്പിലേക്കുള്ള വൈദ്യുതി വിഛേദിച്ചതിനാൽ കൂടുതൽ അപകടം ഒഴിവായി.
ലാപ്പ്ടോപ്പ് വെച്ചിരുന്ന സോഫ ഭാഗികമായി കത്തി നശിച്ചു.
എച്ച്.പി കമ്പനിയുടേതാണ് കത്തിനശിച്ച ലാപ്പ്ടോപ്പ്