തൃശൂര്‍ : മലക്കപ്പാറയിൽ ഹോട്ടൽ സ്റ്റേഷനറി കടയിൽ തീപിടുത്തം പൂർണമായും കത്തിനശിച്ചു.മലക്കപ്പറ കീഴ്പ്പെറ്റിൽ ഹുസൈൻ യാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ സ്റ്റേഷനറി സ്ഥാപനമാണ് പൂർണമായും കത്തിനശിച്ചത്. സ്ഥാപനത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീ പിടിത്തമുണ്ടായത് ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്.
വില്പനക്ക് വെച്ചിരുന്ന തേയിലയും മറ്റ് വനവിഭവങ്ങളും വസ്തുകളും ഫർണീച്ചറുകളും കത്തിനശിച്ചു. .
ഏകദേശം 8 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കടയുടമ പറഞ്ഞു.സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും സംഭവമറിയത്തെത്തിയ മലക്കപ്പാറ പോലീസും ചേർന്ന് തീ അണയ്ക്കുകയായി രുന്നു. സമീപത്തെ തേയില എസ്റ്റേറ്റിലക്ക് വെള്ളമെത്തിക്കുന്ന ഇപ്രദേശത്ത് കൂടികടന്ന് പോകുന്ന പൈപ്പിൽ മറ്റൊരു പൈപ്പ് ഘടിപ്പിച്ച് വെള്ളമടിച്ചാണ്തീ അണച്ചത്. ആളപായമുണ്ടായില്ല. ഫയർഫോഴ് എത്താൻ ഏറെ ശ്രമകരമായ മലക്കപ്പാ മേഖലയിൽ ഇത്തരത്തിലുള്ള അപകടങ്ങളിൽ രക്ഷകരാകുന്നത് നാട്ടുകാരും പൊലീസുമാണ്.