രാജ്യത്തെ ഇസ്രയേൽ എംബസിക്ക് പുറകിലെ സ്ഫോടനത്തിൽ ടൈമർ ഉപയോഗിച്ചതായി സംശയം. ഫോറൻസിക് പരിശോധന പൂര്‍ത്തിയായി സ്ഫോടകവസ്തുവിന്റെ ചില ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ഭയപ്പെടുത്താനുള്ള ശ്രമമായിരുന്നു നടന്നത് എന്ന സംശയത്തിലാണ് അന്വേഷണ സംഘം. 12 പേരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. എൻഎസ്ജി പരിശോധന പൂർത്തിയാക്കി ഡെല്‍ഹി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരുന്നില്ല.
സംഭവം ഭീകരാക്രമണമാണെന്നാണ് ഇസ്രയേൽ പറയുന്നത്.
സ്ഫോടന സ്ഥലത്ത് നിന്ന് ഇസ്രയേല്‍ അംബാസിഡർക്കായി എഴുതിയ കത്ത് കണ്ടെത്തിയപ്പോള്‍ തന്നെ സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമായിരുന്നു. എന്നാല്‍ കൃത്യത്തിന് പിന്നില്‍ ആരെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിച്ചേർന്നിട്ടില്ല. ഇസ്രായേല്‍ അംബാസിഡർ നഓർ ഗിലോണിന് നേരെ സാമൂഹിക മാധ്യമങ്ങളില്‍ ഭീഷണി സന്ദേശം വന്നിരുന്നുവെന്നും സുരക്ഷ വർധിപ്പിക്കണമെന്നും എംബസി വിദേശകാര്യമന്ത്രാലയം വഴി ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.