ഇലക്ടറല്‍ ബോണ്ട് :എസ്ബിഐക്ക് സുപ്രീംകോടതി നല്‍കിയ സമയപരിധി ഇന്ന് തീരും

ഇലക്ടറൽ ബോണ്ട് കേസിൽ വിശദാംശങ്ങൾ സമർപ്പിക്കാൻ എസ്ബിഐക്ക് സുപ്രീം കോടതി നൽകിയ സമയപരിധി ഇന്ന് വൈകുന്നേരം അവസാനിക്കും. സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് നൽകിയ അപേക്ഷ സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്നലെ തള്ളിക്കൊണ്ടാണ് രേഖകൾ സമർപ്പിക്കാൻ കർശന നിർദ്ദേശം നൽകിയത്. ആരൊക്കെ ബോണ്ടുകൾ വാങ്ങിയെന്നുള്ള വിവരങ്ങൾ, ഒരോ പാർട്ടിക്കും കിട്ടിയ ബോണ്ടുകളുടെ വിശദാംശങ്ങളും ഇന്ന് കൈമാറണം. വിവരങ്ങൾ വെള്ളിയാഴ്ച്ചക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ആരു വാങ്ങിയ ബോണ്ടുകളാണ് ഒരോ രാഷ്ട്രീയ പാർട്ടിക്കും കിട്ടിയത് എന്ന വിവരം ഉടൻ പുറത്തുവരില്ല.

ബോണ്ടുകളുടെ വിൽപനയും അത് പാർട്ടികൾ സ്വീകരിച്ചതിന്റെയും വിവരങ്ങൾ ക്രോഡീകരിക്കാൻ സമയം നീട്ടി നൽകണമെന്നായിരുന്നു എസ്ബിഐ അപേക്ഷ. എന്നാൽ ഈ അപേക്ഷയിൽ കടുത്ത നീരസം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് പ്രകടിപ്പിച്ചു. എസ് ബി ഐ പോലുള്ള ഒരു വലിയ സ്ഥാപനം വിധി വന്ന് 26 ദിവസമായി എന്തുചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. എസ്ബിഐയിൽ നിന്ന് ആത്മാർത്ഥ പ്രതീക്ഷിച്ചെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എസ്ബിഐ വെളിപ്പെടുത്താൻ സമയം ചോദിച്ചകുറെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ മുദ്രവെച്ച കവറിൽ കോടതിക്ക് നൽകിയതാണ്. ഈ കവർ വാദത്തിനിടെ കോടതി തുറന്നു. ഈ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് പ്രസിദ്ധീകരിക്കാൻ കോടതി നിർദ്ദേശിച്ചു. ഈ വിവരങ്ങൾ വെള്ളിയാഴ്ച്ചക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു.

spot_imgspot_img

Popular

More like this
Related

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷാപരിശോധന വേഗത്തില്‍ വേണമെന്ന് കേരളം

  മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി ഉത്തരവനുസരിച്ചുള്ള സുരക്ഷാ പരിശോധന വേഗത്തിൽ നടത്തണമെന്ന...

ട്വന്‍റി20 ലോകകപ്പ് :പാപുവ ന്യൂ ഗിനിയെ പരാജയപ്പെടുത്തി അഫ്ഗാന്‍

ടി20 ലോകകപ്പില്‍ പാപുവ ന്യൂ ഗിനിയയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍...

ലോകകേരള സഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് മൂന്നിന് നിയമസഭാ...

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസ്: പരാതിക്കാരി മൊഴി നല്‍കി ഡെല്‍ഹിക്ക് പോയി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പരാതിക്കാരിയായ യുവതി മൊഴി നല്‍കിയശേഷം ഡെല്‍ഹിയിലേക്ക്...
[tds_leads title_text="Subscribe" input_placeholder="Email address" btn_horiz_align="content-horiz-center" pp_checkbox="yes" pp_msg="SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==" f_title_font_family="653" f_title_font_size="eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9" f_title_font_line_height="1" f_title_font_weight="700" f_title_font_spacing="-1" msg_composer="success" display="column" gap="10" input_padd="eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==" input_border="1" btn_text="I want in" btn_tdicon="tdc-font-tdmp tdc-font-tdmp-arrow-right" btn_icon_size="eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9" btn_icon_space="eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=" btn_radius="3" input_radius="3" f_msg_font_family="653" f_msg_font_size="eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==" f_msg_font_weight="600" f_msg_font_line_height="1.4" f_input_font_family="653" f_input_font_size="eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9" f_input_font_line_height="1.2" f_btn_font_family="653" f_input_font_weight="500" f_btn_font_size="eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9" f_btn_font_line_height="1.2" f_btn_font_weight="700" f_pp_font_family="653" f_pp_font_size="eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9" f_pp_font_line_height="1.2" pp_check_color="#000000" pp_check_color_a="#ec3535" pp_check_color_a_h="#c11f1f" f_btn_font_transform="uppercase" tdc_css="eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9" msg_succ_radius="2" btn_bg="#ec3535" btn_bg_h="#c11f1f" title_space="eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9" msg_space="eyJsYW5kc2NhcGUiOiIwIDAgMTJweCJ9" btn_padd="eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9" msg_padd="eyJwb3J0cmFpdCI6IjZweCAxMHB4In0="]