തിരുവനന്തപപരം :വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ആടി ഉലഞ്ഞ് സിപിഎം. പല കോണുകളില്‍ നിന്ന് പ്രതിഷേധസ്വരം ഉയര്‍ന്നതോടെ വിഷയത്തില്‍ സിപിഎം നേതൃത്വം വിശദീകരണം തേടി. നിഖിൽ തോമസിന്റെ സീറ്റിനായി ഇടപെട്ടെന്ന ആരോപണം ഉയർന്നുവന്ന കെഎച്ച് ബാബുജാനോടും പി.എം. ആർഷോയോടും ആണ് പാർട്ടി നേതൃത്വം വിശദീകരണം തേടിയത്. ഇരുവരും എകെജി സെൻ്ററിലെത്തി എം.വി.ഗോവിന്ദനെ കണ്ടതായാണ് റിപ്പോർട്ട്. വിവാദ വിഷയങ്ങളിൽ ഇരുവരും പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകി. വിവാദങ്ങളിൽ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചെന്നാണ് വിവരം.