പയ്യന്നൂര്‍: രാമന്തളി കക്കം പാറ കയറ്റത്തിലെ വളവില്‍ കാര്‍ മറിഞ്ഞു യാത്രക്കാരായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. മാട്ടൂല്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. വളവില്‍ സുരക്ഷാ മതിലില്ലാത്ത കാരണം അപകട ഭീഷണി നില്‍ക്കുന്ന സ്ഥലത്താണ് കാര്‍ മറിഞ്ഞത്. ഇന്ന് രാവിലെ 9.45 ഓടെയായിരുന്നു അപകടം. മറിഞ്ഞ കാറില്‍ നിന്നും ഓയില്‍ റോഡിലേക്ക് ഒഴുകി പരന്നതോടെ വാഹനയാത്ര അപകടാവസ്ഥയിലായി. നാട്ടുകാരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പയ്യന്നൂരില്‍ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് വെള്ളം തെളിച്ച് ഓയില്‍ മണ്ണിട്ട് നീക്കം ചെയ്ത് വാഹനയാത്ര സുഗമമാക്കിയത്. മറിഞ്ഞ കാര്‍ റോഡരികിലേക്ക് മാറ്റി.