കൊട്ടിയൂര്‍: കൊട്ടിയൂര്‍ ക്ഷേത്ര തീര്‍ഥാടന സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്ക്. മാനന്തേരി പാക്കിസ്ഥാന്‍ പീടികയില്‍ വച്ച് കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കാന്‍ ശ്രമിക്കവേ നിയന്ത്രണം വിട്ട ബസ്, സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഇടിക്കുകയായിരുന്നു. ബസ് യാത്രക്കാര്‍ക്കും കാത്തിരിപ്പു കേന്ദ്രത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും സ്‌കൂട്ടര്‍ യാത്രക്കാരനുമാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.