ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലാണ് തെളിവെടുപ്പിന് എത്തിച്ചത്. ഫോറൻസിക് സംഘവും ഇവിടെയെത്തിയിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച് കാറുൾപ്പെടെ ഈ വീട്ടിലാണ്. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികളെ വീട്ടിലെത്തിച്ചത്. കാറിൽ നിന്ന് കുട്ടിയുടെ വിരലടയാളം ഉൾപ്പെടെ ശേഖരിക്കേണ്ടതുണ്ട്. ഇവിടുത്തെ തെളിവെടുപ്പിന് ശേഷം കുട്ടിയുമായി പോയ മറ്റിടങ്ങളിലേക്കും കൊണ്ടുപോവുമെന്നാണ് വിവരം. തുടർന്ന് പ്രതികൾ ഒളിവിൽ താമസിച്ചിരുന്ന തെങ്കാശിയിലും കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനത്തുമുൾപ്പെടെ ഇതിനു ശേഷം തെളിവെടുപ്പ് നടത്തും.