ജി20 ഉച്ചകോടിയിൽ കേന്ദ്രത്തെ അഭിനന്ദിച്ച് ശശി തരൂർ രംഗത്ത്. സംയുക്തപ്രഖ്യാപനം നടപ്പാക്കാനായത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയം എന്ന് തരൂർ അഭിപ്രായപ്പെട്ടു. പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നില്ലെന്നും തരൂർ വ്യക്തമാക്കി. അതേ സമയം ജി20 രാഷ്ട്രീയ നേട്ടത്തിനായി ബിജെപി പ്രയോജനപ്പെടുത്തിയെന്നും തരൂർ വ്യക്തമാക്കി. യുക്രെയ്ൻ വിഷയത്തിലെ സംയുക്ത പ്രസ്താവനയില്‍ സമവായത്തിലെത്താന്‍ ചൈനയുമായും റഷ്യയുമായും ചര്‍ച്ച നടത്തിയ ജി20 ഷെര്‍പ്പ അമിതാഭ് കാന്തിനെ ശശി തരൂര്‍ എംപി അഭിനന്ദനമറിയിച്ചിരുന്നു. സമൂഹമാധ്യമമായ എക്സിലായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം.