ചേർത്തല നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രണ്ട് യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയും ഒരാളെ വെടിവെച്ച് പരിക്കേൽപ്പിക്കുകയും വീടുകളും, വാഹനങ്ങളും തല്ലി തകർക്കുകയും ചെയ്ത കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വയലാർ ഭാഗത്ത് വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കൾക്ക് നേരെ വെടി വെച്ചത്. തുടർന്ന് മനോരമ കവലയ്ക്ക് സമീപമുള്ള വീട് തല്ലിതകര്ക്കുകയും, വീട്ടുപകരണങ്ങളും വാഹനങ്ങളും തല്ലി തകർക്കുകയും കാർത്ത്യായനി ബാറിനു മുൻവശം വെച്ച് രണ്ട് യുവാക്കളെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളെയാണ് ചേർത്തല പോലീസ് പോലീസ് അറസ്റ്റ് ചെയ്തത്. വയലാർ പഞ്ചായത്ത് ഒമ്പതാം വാർഡിൽ ചെട്ടിശ്ശേരിച്ചിറ വീട്ടിൽ സുഗതൻ മകൻ സച്ചു എന്ന് വിളിക്കുന്ന സുരാജ്, ചേർത്തല മുനിസിപ്പൽ എട്ടാം വാർഡിൽ കൂമ്പേൽ വീട്ടിൽ ഹരിദാസ് മകൻ എന്ന് വിളിക്കുന്ന അഭിരാം, കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡിൽ നന്ദനം വീട്ടിൽ രമണൻ മകൻ എന്ന് വിളിക്കുന്ന അനന്തകൃഷ്ണൻ, വയലാർ പഞ്ചായത്ത് ഒന്നാം വാർഡിൽ കുളവൻചിറ വീട്ടിൽ രാമചന്ദ്രൻ മകൻ കുട്ടൂസൻ എന്ന് വിളിക്കുന്ന രാഹുൽ, പട്ടണക്കാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ പുൽപ്പാറ കോളനിയിൽ രാജു മകൻ ചന്തു എന്ന് വിളിക്കുന്ന രാഹുൽ. പട്ടണക്കാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ രാഹുൽ നിവാസിൽ രാധാകൃഷ്ണൻ മകൻ ഡാലി എന്ന് വിളിക്കുന്ന രാഹുൽ എന്നിവരെയാണ് ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റൊരു പ്രതിയായ കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാർഡിൽ ഷാനിവാസിൽ വാസുദേവൻ മകൻ എന്ന് വിളിക്കുന്നയാളെ അറസ്റ്റ് ചെയ്തിരുന്നു.ചേർത്തല, പട്ടണക്കാട്, മുഹമ്മ എന്നീ പോലീസ് സ്റ്റേഷനിലെ വിവിധ കേസുകളിൽ പ്രതികളാണ് ഇവർ. ഇതിൽ സച്ചു എന്ന് വിളിക്കുന്ന സുരാജ് ചന്തു എന്ന് വിളിക്കുന്ന രാഹുൽ എന്ന് വിളിക്കുന്ന അഭിരാം എന്നിവർക്കെതിരെ മുൻപ് കാപ്പാ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിരുന്നതാണ്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ചേർത്തല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനോദ് കുമാർ. ബി യുടെനേതൃത്വത്തിൽ എസ്ഐ മാരായ ആന്റണി വി.ജെ, വിനോദ്. ,അനൂപ് , എസ് സി പിഒ മാരായ അരുൺ കുമാർ , ഗിരീഷ്, പ്രവീഷ്, ബിനു മോൻ , സതീഷ് , ധൻ രാജ്, ബിജീഷ്, നിധി, മനു പ്രതാപ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.