മൂന്നാം മോഡി സർക്കാരിലെ മന്ത്രിമാർ ഇന്ന് രാവിലെ ചുമതലയേൽക്കും. സുരേഷ് ഗോപിക്കും ജോർജ് കുര്യനും ഇന്ന് ആദ്യ ദിനമാണ്. അതിനിടെ, തുടർച്ചയും സ്ഥിരതയും ഉണ്ടാവണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർദ്ദേശിച്ചു. മാറ്റങ്ങൾ നടപ്പാക്കുന്ന മേഖലകളിൽ തടസ്സങ്ങൾ ഉണ്ടാകരുതെന്നും മന്ത്രിമാർക്ക് നിർദേശമുണ്ട്. ഇന്ന് വിവിധ മന്ത്രിമാർ ഓഫീസുകളിൽ എത്തി ചുമതല ഏൽക്കും.
അതേസമയം, മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ മഹായുതിയിൽ പൊട്ടിത്തെറി. എൻഡിഎയിൽ ഇരട്ട നീതിയാണെന്ന് ചൂണ്ടിക്കാട്ടി ശിവസേന ഷിൻഡെ പക്ഷം രംഗത്തെത്തി. മന്ത്രിസഭയിൽ ശിവസേന ഷിൻഡെ പക്ഷത്തിനു അർഹമായ പരിഗണന ലഭിച്ചില്ലെന്ന് നേതാക്കൾ പറഞ്ഞു. ഏക് നാഥ് ഷിൻഡെ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ നേതാക്കൾ അതൃപ്തി അറിയിച്ചു.