കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും ഓടികൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ്. തുരന്തോ എക്‌സ്പ്രസിന് നേരെയാണ് കല്ലേറ്. ഇന്നു ഉച്ചയ്ക്ക് 12നു പാപ്പിനിശേരിക്കും കണ്ണപുരത്തിനും ഇടയില്‍ വച്ചായിരുന്നു കല്ലേറ്. കണ്ണൂരിനും കാസര്‍കോടിനുമിടയ്ക്ക് ട്രെയിനിന് വ്യാപക കല്ലേറ് നടന്ന സംഭവത്തില്‍ അട്ടിമറി സാധ്യത കണ്ടെത്താനായില്ലെന്ന് റെയില്‍വേ അറിയിച്ചതിനു പിന്നാലെയാണ് വീണ്ടും കല്ലേറുണ്ടായത്. ഇന്നലെയും ഇന്നുമായി നാലാം തവണയാണ് കല്ലേറുണ്ടായത്. ഇന്നലെ വൈകുന്നേരം മൂന്ന് ട്രെയിനുകള്‍ക്ക് ഒരേസമയം കല്ലേറുണ്ടായത്.