മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലക്ഷേത്ര നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് ക്ഷേത്രം നട തുറന്നത്. തുടർന്ന് പുതിയ മേശാന്തിമാരായ പി എൻ മഹേഷിനെയും പി ജി മുരളിയെയും തന്ത്രി ക്ഷേത്രത്തിലേക്ക് ആനയിച്ചു. ആഴിയിൽ ദീപം തെളിയിച്ചു.പുതിയ മേശാന്തി മാർക്ക് തന്ത്രി മൂലമന്ത്രവും പൂജാവിധിയും ചൊല്ലി കൊടുത്തു വരവേറ്റു. വൃശ്ചികം ഒന്നായ നാളെയാണ് പുതിയ മേൽശാന്തിമാർ നട തുറക്കുക.
ശബരിമലയിലും പമ്പയിലും ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ഇത്തവണയും വെർച്ചൽ ക്യൂ വഴിയാണ് തീർത്ഥാടകർക്ക് ദർശനം അനുവദിക്കുക. വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക ഫാസ്റ്റ് ടാഗ്സൗ കര്യങ്ങളും ഒരുക്കിയിട്ടുണ്ട്