ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയതായി സൂചന. രോഹിത് ശര്‍മ ടി20 ലോകകപ്പിലേക്ക് നായകനായി തിരിച്ചെത്തിയെന്നാണ് വിവരം.എന്നാല്‍ ടീം പ്രഖ്യാപനം സംബന്ധിച്ച് ബിസിസിഐയുടെ ഔദ്യോഗിക വാര്‍ത്താകുറിപ്പൊന്നും ഇതുവരെ വന്നിട്ടില്ല.
ഏകദിന പരമ്പരയില്‍ നിന്ന രോഹിത് വിട്ടുനില്‍ക്കും. പകരം കെ എല്‍ രാഹുല്‍ ടീമിനെ നയിക്കും. ഏകദിന ടീമില്‍ രജത് പടീധാറിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീനിയര്‍ ടെസ്റ്റ് താരങ്ങളായ അജിന്‍ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും ടീമില്‍ നിന്ന് പുറത്തായി. വിരാട് കോലിയെ നിശ്ചിത ഓവര്‍ പരമ്പരയിലേക്ക് പരിഗണിച്ചിട്ടില്ല. അദ്ദേഹം വിശ്രമം ആവശ്യപ്പെട്ടിരുന്നു.