തൃശൂര്‍ : പുരാണങ്ങളിലും മറ്റും പരാമർശിച്ചിട്ടുള്ള സഹസ്ര ദളപത്മം തീരദേശത്ത് വിരിഞ്ഞു. എടമുട്ടം സ്വദേശി കുറുപ്പത്ത് തിലകൻ-ഹേന ദമ്പതികളുടെ വീട്ടുമുറ്റത്തെ കുളത്തിലാണ് ആയിരം ഇതളുള്ള താമര വിരിഞ്ഞത്. ഇവരുടെ കുടുംബ സുഹൃത്തായ ശുഭേന്ദു മോഹൻ ആണ് ഒരു വർഷം മുൻപ് താമരയുടെ കിഴങ്ങു നട്ടു കൊടുത്തത്. സരസ്വതി ദേവിയുടെ ഇരിപ്പിടമായി പുരാണങ്ങളിൽ വിശേഷിപ്പിക്കുന്ന ഈ താമര കേരളത്തിൻ്റെ കാലാവസ്‌ഥയിൽ അപൂർവമായി മാത്രമേ പൂവിടാറുള്ളൂ. ആയിരം ഇതളുള്ള താമര കാണാൻ നിരവധി പേരാണ് ഇവിടേയ്ക്ക് എത്തുന്നുണ്ട്.