മഞ്ചേശ്വരം: പൂട്ടിയിട്ട വീട് കുത്തിതുറന്ന് 43 പവനും ഒന്നേകാല്‍ ലക്ഷം രൂപയും കവര്‍ന്നു. മഞ്ചേശ്വരം ഉദ്യാവാര്‍ കെ.ജെ.എം റോഡിന് സമീപത്തെ ദസ്ഖീര് മന്‍സിലിലെ സയ്യിദ് ഹമീദ് തങ്ങളുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.20നു വീട്ടുകാര്‍ തമിഴ് നാട്ടിലെ ബന്ധു ഗൃഹത്തിലേക്ക് പോയിരുന്നു. തിരിച്ചു ഇന്നലെ രാത്രിയോടെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ പിറക് വശത്തെ ഗ്രില്‍സും അടുക്കള വാതിലും കുത്തിതുറന്ന നിലയില്‍ കണ്ടത്. അകത്ത് കയറി പരിശോധിച്ചപ്പോഴാണ് സാധന സാമഗ്രികള്‍ വാരിവലിച്ചിട്ട നിലയിലും അലമാരയിലും കട്ടിലിന്റെ ഡ്രോയിലും സൂക്ഷിച്ച 35 പവന്റെ ആഭരണങ്ങളും 75,000 രൂപയും സുഹൃത്ത് സൂക്ഷിക്കാന്‍ ഏല്പിച്ച എട്ട് പവനും 50,000 രൂപയും ഉള്‍പ്പെടെ 43പവനും ഒന്നേകാല്‍ ലക്ഷം രൂപയും മോഷ്ടാക്കള്‍ കവര്‍ച്ച ചെയ്തത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. ് പരാതിയില്‍ കേസെടുത്ത പോലിസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.