കൊല്ലം| രണസ്മരണകളുണർത്തി ഓച്ചിറ പടനിലത്ത് ഓച്ചിറക്കളിക്ക് തുടക്കമായ്.
കരഘോഷയാത്രയ്ക്കുശേഷം എട്ടുകണ്ടത്തിനിരുവശവും കരക്കളി അരങ്ങേറി. തുടർന്ന് പടത്തലവൻമാരും, കരനാഥൻമാരും എട്ടുകണ്ടത്തിലിറങ്ങി ഹസ്തദാനം ചെയ്തു. അതോടെ എട്ടുകണ്ടത്തിൽ നേർക്കുനേർ പോരാട്ടം ആരംഭിച്ചു.
പരിശീലനം നേടിയ യോദ്ധാക്കൾ വായ്ത്താരിയോടെ അടവുകൾ പയറ്റി പ്രതീകാത്മകമായ് ഏറ്റുമുട്ടി. ഓണാട്ടുകരയിലെ കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽ ഉൾപ്പെട്ട 52 കരകളിൽ നിന്നും 450 ഓളം കളി സംഘങ്ങൾ പങ്കെടുത്തു. ഓച്ചിറക്കളി നാളെയും തുടരും. ഉച്ചയ്ക്കുശേഷം കളരിപ്പയറ്റ് പ്രദർശനവും ഉണ്ട്.