രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈക്കെതിരെ 327 റണ്‍സ് വിജലക്ഷ്യം പിന്തുടരുന്ന കേരളത്തിന് അവസാന ദിനം തുടക്കത്തിലെ പ്രഹരമേറ്റു. നാലാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 24 റണ്‍സെന്ന സ്കോറില്‍ ക്രീസിലിറങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയില്‍ പ്രതിരോധത്തിലാണ്. മൂന്ന് റണ്‍സെടുത്ത് സച്ചിന്‍ ബേബിയും എട്ടു റണ്‍സുമായി രോഹന്‍ പ്രേമും ക്രീസില്‍.