കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ പത്മജ വേണുഗോപാലിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് തേറമ്പിൽ രാമകൃഷ്ണൻ രംഗത്ത്. പത്മജയുടെ പാർട്ടിമാറ്റം ആശയപരമല്ലെന്ന് തേറമ്പില്‍ പറഞ്ഞു. പത്മജയ്ക്കൊപ്പം ഒരാളും പോകില്ല. പത്മജയുടെ രംഗപ്രവേശം സുരേഷ് ഗോപിക്കിത് ദോഷമായി മാറാനാണ് സാധ്യതയെന്നും തേറമ്പിൽ പറഞ്ഞു. ഇന്നലെയാണ് കോൺഗ്രസിന് തിരിച്ചടി നൽകി പത്മജ ബിജെപിയിൽ ചേർന്നത്.
പത്മജയെ വിശ്വസിച്ച സാധാരണ പ്രവര്‍ത്തകര്‍ ചേച്ചിയിത് ചെയ്തല്ലോ എന്ന് വാശിയോടെ ചിന്തിക്കാം. തെരഞ്ഞെടുപ്പ് കാലത്തെ ഈ കണ്‍ഫ്യൂഷന്‍ മൂന്നാലു ദിവസത്തിനപ്പുറം നില്‍ക്കില്ല. പ്രലോഭിച്ച് റാഞ്ചിയെടുക്കുന്നത് ജനാധിപത്യ രീതിയല്ല. സുരേഷ് ഗോപിക്കിത് ദോഷമാകാനും സാധ്യതയുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തേറമ്പിൽ പറഞ്ഞു.