പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊൽക്കത്തയിൽ എത്തും. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇന്ന് വലിയ പ്രഖ്യാപനമുണ്ടാവുമെന്ന് അറിയിപ്പുണ്ടായത്. അതേസമയം, പ്രഖ്യാപനം എന്താണ് എന്നത് സംബന്ധിച്ച സൂചന തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടിട്ടില്ല. ഇന്ത്യ സഖ്യവുമായി ഇടഞ്ഞ് നില്ക്കുന്ന മമത ബിജെപിയുമായി കൈകോര്‍ക്കുമോ എന്നതും ശക്തമാണ്.
അതിനിടെ, ഇന്ന് കൊൽക്കത്തയിലെത്തുന്ന മോദി നാളെ നടക്കുന്ന മഹിളാ മോർച്ച പരിപാരിയിൽ പങ്കെടുത്ത് സംസാരിക്കും. നേരത്തെ, ബംഗാളിലെത്തിയ മോദി മമതയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാൽ കൂടിക്കാഴ്ച്ചയിൽ രാഷ്ട്രീയം സംസാര വിഷയമായില്ലെന്നായിരുന്നു മമതയുടെ പ്രതികരണം.ബംഗാളിൽ സ്ത്രീ കേന്ദ്രീകൃത രാഷ്ട്രീയ ലക്ഷ്യമാണഅ ബിജെപി ഉന്നമിടുന്നതെന്നും സൂചനയുണ്ട്.