കാർ യാത്രക്കാരിയെ മർദിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ നടപടി. നടക്കാവ് എസ് ഐ വിനോദിനെതിരെയാണ് മേല്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുത്തത്. സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി.കാർ യാത്രിക്കാരിയെ മർദ്ദിച്ച സംഭവത്തിൽ കോഴിക്കോട് നടക്കാവ് എസ്ഐക്കും കണ്ടാലറിയാവുന്ന നാല് പേർക്കുമെതിരെ കാക്കൂർ പോലീസ് കേസെടുത്തിട്ടുണ്ട്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂരമർദ്ദനത്തിൽ കലാശിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് കൊളത്തൂർ ചീക്കിലോടിൽ ഇന്നലെ പുലർച്ചെയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.