തളിപ്പറമ്പ്: ബൈക്കുമായി ചുറ്റി കറങ്ങിയ കൗമാരക്കാരനെ പോലിസ് പിടികൂടി. പട്ടുവം വെള്ളിക്കീലില്‍ വച്ച് ഇന്നലെ വൈകുന്നേരം 5.30 ഓാടെ കെ.എല്‍. 60.ഇ.9244 നമ്പര്‍ ബൈക്കുമായി കൗമാരക്കാരനെ പിടികൂടിയത്. എസ്.ഐ മനോജ് കുമാറും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെയാണ് കൗമാരക്കാരന് വലയിലായത്. വാഹനം കസ്റ്റഡിയിലെടുത്ത പോലിസ് വാഹന ഉടമക്കെതിരെ കേസെടുത്തു.