തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസില്‍ പ്രതിക്ക് 83 വര്‍ഷം തടവും 1,15,000 രൂപ പിഴയും തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ശിക്ഷ വിധിച്ചു. പുളിങ്ങോം പാലാന്തടം സ്വദേശി കാണിക്കാരന്‍ ഹൗസില്‍ രമേശനെ(32)യാണ് വിവിധ വകുപ്പുകള്‍ പ്രകാരം തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജ് ആര്‍.രാജേഷ് ശിക്ഷ വിധിച്ചത്. 2018ല്‍ വിഷുവിന് മുമ്പുള്ള ഒരു ദിവസം രാത്രിയിലാണ് പത്ത് വയസുകാരിയെ പ്രതി പീഡിപ്പിച്ചത്. അന്നത്തെ പയ്യന്നൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ എം.പി ആസാദിന്റെ നേതൃത്വത്തില്‍ ചെറുപുഴ സ്റ്റേഷന്‍ എസ്.ഐ ആയിരുന്ന എം.എന്‍ ബിജോയ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.