ഇരിട്ടി: കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന കുഴല്‍പണവുമായി തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍.ഒരു കോടി 12 ലക്ഷത്തിന്റെ കുഴല്‍പണമാണ് പിടികൂടിയത്.
ബാംഗ്ലൂരില്‍ നിന്നും മലപ്പുറത്തേക്ക് രേഖകളില്ലാത്ത പണവുമായി വരികയായിരുന്ന തമിഴ്‌നാട് സ്വദേശികളായ മധുര പെരിയ സിമ്മക്കള്‍ സ്വദേശി ആര്‍.മുത്തു (45), മധുര സെല്‍വപുരം സ്വദേശി പളനി മുരുകന്‍ (42), മധുര രാമരായ മണ്ഡപം സ്വദേശി വിഷ്ണു (20), മധുരമണി നഗരം സ്വദേശി സുടലൈ മുത്തു (52),തമിഴ്‌നാട് കണുക്കുടി ശിവഗംഗ സ്വദേശി സെന്തില്‍കുമാര്‍ (50) എന്നിവരെയാണ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് അഞ്ചംഗ സംഘം എക്‌സൈസ് പിടിയിലായത്. മലപ്പുറം തിരൂരില്‍ വച്ച് കൈമാറാനായി എത്തിച്ച പണമാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ടി യേശുദാസനും സംഘവും പിടികൂടിയത്. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ജോണി ജോസഫ്, കെ. നിസാര്‍, കെ.കെ സാജന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.എന്‍ വിനീഷ്, ടി.ഒ വിനോദ് എന്നിവരും ഉണ്ടായിരുന്നു.