തൃശൂർ അണ്ടത്തോട് വീട്ടിൽ കയറി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. അണ്ടത്തോട് സ്വദേശി ഷമീമിനാണ് (26) കുത്തേറ്റത്. ഷമീറിനെ കുത്തുന്നത് തടയാൻ ശ്രമിച്ച കുടുംബാംഗങ്ങളായ ആമിന, റാബിയ എന്നിവർക്കും പരിക്കേറ്റു. ഇവരെ മൂന്നു പേരെയും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം. നാലംഗ സംഘം ഇന്നലെ രാത്രി പത്തുമണിയോടെ ഷമീറിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച വീട്ടിലുള്ളവർക്കും പരിക്കേൽക്കുകയായിരുന്നു. അതേസമയം, വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലുള്ള കാരണമെന്ന് പൊലീസ് പറയുന്നു.