തൃശൂര്‍ : പെരിഞ്ഞനത്ത് വീട് കുത്തിത്തുറന്ന് മോഷണം. സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു.
കൊറ്റംകുളം സെൻ്ററിന് സമീപം മതിലകത്ത് വീട്ടിൽ അബ്ബാസിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന അര പവനിലധികം തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്. ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്. ഇന്നലെ വീട്ടുകാർ മകളുടെ വീട്ടിൽ പോയിരിക്കയായിരുന്നു. ഇന്ന് ഉച്ചക്ക് ഇവരുടെ ബന്ധുവായ സ്ത്രീ വീട്ടിൽ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീട്ടിനകത്തെ അലമാരകളെല്ലാം തുറന്ന് സാധനങ്ങളെല്ലാം വലിച്ചു വരിയിട്ടിരിക്കുകയാണ്. അർദ്ധരാത്രി 12 മണിയോടെ മുഖമറച്ചെത്തിയ മോഷ്ടാവ് വീട്ടിലേക്ക് കയറുന്നതും രണ്ടരയോടെ തിരിച്ച് പോകുന്നതും വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.