പയ്യന്നൂര്‍: പരിസ്ഥിതി ദിനത്തില്‍ ചൂലെടുക്കുന്ന കാക്ക ശില്‍പവുമായി പയ്യന്നൂര്‍ നഗരസഭ. പയ്യന്നൂര്‍ നഗരസഭ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പയ്യന്നൂരിന്റെ കിഴക്കേ കവാടമായ പെരുമ്പയില്‍ ഹൈവേക്ക് സമീപം ശുചിത്വത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് വേണ്ടിയാണ് ശില്‍പ്പം ഒരുക്കിയത്. ശില്‍പി ഉണ്ണികാനായിയാണ് എട്ടടി നീളത്തിലും അഞ്ചടി ഉയരത്തിലുള്ള കാക്കയെ നിര്‍മിച്ചത്. കളിമണ്ണില്‍ നിര്‍മിച്ച ശേഷം 2 മാസം സമയമെടുത്താണ് ഫൈബര്‍ ഗ്ലാസിന്‍ കാക്ക ശില്‍പം പൂര്‍ത്തിയാക്കിയത്. പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി ലളിത ശില്‍്പത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. കാക്ക ശില്‍പത്തിന്റെ നിര്‍മ്മാണ ചുമതല വഹിച്ചിരിക്കുന്നത് എലഗന്റ് കിച്ചന്‍ എന്ന സ്ഥാപനമാണ്. ഉണ്ണികാനായിയോടൊപ്പം നിര്‍മ്മാണത്തിന് സഹായികളായി സുരേഷ് അമ്മാനപ്പാറ, ബാലന്‍ പാച്ചേനി, വിനേഷ് കൊയക്കീല്‍, ബിജു കൊയക്കീല്‍, മിഥുന്‍ കാനായി, ടി.കെ അഭിജിത്ത് എന്നിവരുമുണ്ടായിരുന്നു.