പയ്യന്നൂര്‍: വഴി യാത്രക്കാരിയെ കാറിടിച്ച് വൈദ്യുതി തൂണ്‍ തകര്‍ത്തു. കാല്‍നടയാത്രക്കാരി മാത്തില്‍ വടശേരിമണലിലെ ശോഭയെ (40)യാണ് കാറിടിച്ച് തെറിപ്പിച്ചത്. ഇന്ന് ഉച്ചക്ക് 12ഓടെ കാങ്കോല്‍ ഗവ. വിത്തുല്‍പാദന കേന്ദ്രത്തിന് സമീപത്താണ് അപകടം. പരിക്കേറ്റ യുവതിയെ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ വൈദ്യുതി തൂണിലിടിച്ച് റോഡരികിലെ ഫൂട്പാത്തിലേക്ക് ഇടിച്ചു കയറി.