തിരുവനന്തപുരം ലുലുമാളില്‍ പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തി.പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഇതുവരെ ലുലു അധികൃതര്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കിയിരുന്നില്ല. ഇന്നലെ മുതലാണ് ഫീസ് നിലവില്‍ വന്നത്. ഇരു ചക്രവാഹനങ്ങള്‍ക്ക് ആദ്യ ഒരു മണിക്കൂര്‍ സൗജന്യമായും തുടര്‍ന്നുളള ഓരോ മണിക്കൂറിന് 10 രൂപ വീതവുമാണ് ചാര്‍ജ്ജ്. കാര്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ക്ക് മണിക്കൂറിന് 20 രൂപ വീതവുമാണ് ഫീസ്. ഓവര്‍ നൈറ്റ് പാര്‍ക്കിംഗ് അനുവദിക്കുന്നില്ല.