തൃശൂര്‍ : കടവല്ലൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കിന്റെ ചക്രം മോഷണം പോയ സംഭവത്തിൽ
കടവല്ലൂർ പഞ്ചായത്ത് അംഗം അറസ്റ്റിൽ .കല്ലുംപുറം വാർഡിലെ കോൺഗ്രസ് അംഗമായായ കെ.യു നാസറിനെയാണ്
കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.കടവല്ലൂർ അംബേദ്കർ നഗർ പന്തലാത്ത് വീട്ടിൽ അസീസിന്റെ
ബൈക്കിന്റെ ചക്രം മോഷ്ടിച്ച കേസിലാണ് അറസ്റ്റ് നടന്നത്.ചൊവ്വാഴ്ച രാവിലെയാണ്
അസീസിന്റെ വീടിനുമുമ്പിൽ നിർത്തിയിട്ടിരുന്ന ബൈക്കിന്റെ പിൻ ചക്രം ഊരി മാറ്റിയ നിലയിൽ കണ്ടെത്തിയത്.
തുടർന്ന് കുന്നംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു.സംഭവത്തിൽ ചക്രം ഊരി മാറ്റാൻ സഹായിച്ച കല്ലുംപുറത്തെ ടയർ ജീവനക്കാരനും കസ്റ്റഡിയിലാണ്.നാസറിന്റെ സുഹൃത്തായ അസീസും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.അസീസ് പോലീസിൽ പരാതി നൽകി തുടർന്ന് അയൽപക്കത്തെ നിരീക്ഷണ ക്യാമറ പരിശോധിക്കൻ പോലീസ് എത്തുമെന്ന് ഉറപ്പായപ്പോൾ താനാണ് ചക്രം ഊരി മാറ്റിയതെന്ന് അയൽവാസിയോട് നാസർ പറഞ്ഞു.തുടർന്ന് നിരീക്ഷണ ക്യാമറ പരിശോധിക്കാൻ എത്തിയ പോലീസ്
നാസറിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.