പുന്നപ്ര വയലാര്‍ സമര നായകന് വിഎസ് അച്യുതാനന്ദന് നൂറാം പിറന്നാള്‍ ആഘോഷിക്കുകയാണ്. വിഎസും കുടുംബവും അനുയായികളും അദേഹത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ചന്ദന കുറി തൊട്ട ചിത്രം വ്യാപകമായി സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്.ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. നെറ്റിയില്‍ കുറി ഇട്ടിട്ടുള്ളതായി പ്രചരിക്കുന്ന വിഎസ് അച്യുതാനന്ദന്റെ ചിത്രം വ്യാജമാണ് എന്നതാണ് സത്യം.
വിഎസിന്റെ ഒരു ചിത്രത്തില്‍ ആരോ കുറി എഡിറ്റ് ചെയ്ത് ചേര്‍ത്തതാണ്. 2021ല്‍ വിഎസിന്റെ 98-ാം പിറന്നാള്‍ ദിനത്തില്‍ എടുത്ത ചിത്രത്തില്‍ ആരോ ചന്ദനക്കുറി അണിയിച്ചതാണ്. നാളെയാണ് വിഎസ് അച്യുതാനന്ദന്റെ 100 ജന്മദിനം