തൃശൂര്‍ : ഒഡീഷയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചു; 50 ഓളം പേര്‍ മരിച്ചു, 200 ഓളം പേര്‍ക്ക് പരിക്ക്; അപകടത്തിൽപ്പെട്ട ട്രെയിനിൽ തൃശൂർ സ്വദേശികളും
ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 50 ഓളം പേര്‍ മരിച്ചു. 200 ഓളം പേര്‍ക്ക് പരിക്കേറ്റതായും റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒരു ചരക്ക് തീവണ്ടിയടക്കം മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്.
ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്നു കോറോമാണ്ടല്‍ എക്‌സ്പ്രസും (12841) ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ഇതേസ്ഥലത്തുതന്നെ മറ്റൊരുതീവണ്ടിയും അപകടത്തില്‍പ്പെട്ടെന്നാണ് പുറത്തുവരുന്ന വിവരം. കൂട്ടിയിടിച്ചും പാളംതെറ്റിയും മറിഞ്ഞ കോച്ചുകള്‍ക്കുള്ളില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അപകടത്തിൽപ്പെട്ട ട്രെയിനിൽ തൃശൂർ സ്വദേശികളും ഉണ്ടായിരുന്നതായി നാട്ടിൽ വിവരം ലഭിച്ചു. ഇവർ സുരക്ഷിതരാണെന്നാണ് വിവരം.
ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രി ഏഴിനാണ് അപകടം നടന്നതെന്നാണ് വിവരം. കോറോമാണ്ടല്‍ എക്‌സ്പ്രസിന്റെ നിരവധി ബോഗികള്‍ പാളം തെറ്റി. അപകടസ്ഥലത്തുനിന്നുള്ള വീഡിയോ ദൃശ്യങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഗുരുതരമായ പരിക്കേറ്റ നിരവധി യാത്രക്കാരുടെ ദൃശ്യങ്ങളടക്കമാണ് പ്രചരിക്കുന്നത്. തകര്‍ന്ന നിലയിലുള്ള തീവണ്ടിയുടെ കോച്ചുകളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി പേര്‍ ട്രെയിനില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. കോറോമാണ്ടല്‍ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ട അതേ സ്ഥലത്ത് മറ്റൊരു പാസഞ്ചര്‍ ട്രെയിനും പാളം തെറ്റി അപകടത്തില്‍പ്പെട്ടെന്നാണ് വിവരം. 12864 ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസാണ് രണ്ടാമത് പാളം തെറ്റിയ തീവണ്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ റെയില്‍വേ കണ്‍ട്രോള്‍ റൂം തുറന്നു. നമ്പര്‍:044-25330952, 044-25330953 & 044-25354771