കാസര്‍കോട്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസുമായി ബന്ധപ്പെട്ട് നിലേശ്വരം പോലിസ് തെളിവെടുപ്പ് തുടങ്ങി. കരിന്തളം ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ആണ് വിദ്യ ജോലി ചെയ്തിരുന്നത്. എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് കാസര്‍കോട് കരിന്തളം ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജോലി നേടിയെന്നാണ് കേസ്. എന്നാല്‍ ജോലിയില്‍ തുടരാന്‍ കോളജില്‍ കഴിഞ്ഞമാസവും വ്യാജരേഖ നല്‍കിയെന്നാണ് കണ്ടെത്തല്‍. പക്ഷെ അഭിമുഖത്തില്‍ അഞ്ചാം റാങ്ക് ആയതിനാല്‍ നിയമനം ലഭിച്ചില്ല. 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ ഇവര്‍ ഇവിടെ താല്ക്കാലികാധ്യാപികയായി ജോലി ചെയ്തിരുന്നു. നീലേശ്വരം പോലിസ് കരിന്തളം ഗവ.കോളേജിലെ പ്രിന്‍സിപ്പാള്‍ ജെയ്സണ്‍ വി. ജോസിനെ ചോദ്യം ചെയ്യാന്‍ കോളേജിലെത്തി. ഇന്‍സ്പെക്ടര്‍ കെ. പ്രേംസദന്റെ നിര്‍ദേശപ്രകാരം എസ്.ഐ ടി. അഖിലും സംഘവുമാണ് ഇന്ന് രാവിലെ കോളേജിലെത്തിയത്. കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് മാസം വരെയാണ് വിവാദ വ്യാജരേഖാ കേസില്‍ ഒളിവില്‍ കഴിയുന്ന തൃക്കരിപ്പൂര്‍ മണിയനോടിയിലെ വിദ്യകരിന്തളം ഗവ.കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്. പ്രിന്‍സിപ്പാളിനെ ചോദ്യം ചെയ്ത ശേഷം അന്ന് ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്നവരെയും ചോദ്യം പോലിസ് ചെയ്തു. ഇന്റര്‍വ്യു സംബന്ധമായ രേഖകളും വിദ്യ സ്ഥാപനത്തില്‍ ജോലി ചെയ്ത സമയത്തുള്ള മുഴുവന്‍ രേഖകളും പിടിച്ചെടുക്കാന്‍ പോലിസ് ശ്രമം തുടങ്ങി. ഓഫീസിന് പോലിസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. കോട്ടയം മഹാരാജാസ് കോളേജിന്റെ വ്യാജരേഖ ഉപയോഗിച്ചാണ് യുവതി ജോലി നേടിയതെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കരിന്തളം ഗവ. കോളജ് പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ നീലേശ്വരം പോലിസ് കേസെടുത്തിരുന്നു. ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂവില്‍ കോളേജില്‍ യാതൊരു വിധ പരിശോധനയും നടത്താതെ വ്യാജരേഖക്ക് നിയമ പരിരക്ഷ നല്കി നിയമനം നല്‍കിയത്. ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളെയും കേസില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും തള്ളികളയാനാവില്ല. എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് കാസര്‍കോട് കരിന്തളം ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജോലി നേടിയെന്നാണ് കേസ്.