ആലപ്പുഴ :ആവേശത്തോടെ കാത്തിരിക്കുന്ന നെഹ്റു ട്രോഫി വള്ളംകളി ഇത്തവണ ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചതന്നെ നടത്താൻ നെഹ്റു ട്രോഫി വള്ളംകളി എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. നവംബർ ഒന്നിന് നടക്കുന്ന പ്രസിഡൻസി ട്രോഫിയിൽ പങ്കെടുക്കണമെങ്കിൽ അതിന് മുൻപായി സിബിഎൽ മത്സരങ്ങൾ നടത്തണം. അതിനാലാണ് ഇത്തവണ ഓഗസ്റ്റ് 12 നെഹ്റു ട്രോഫി നടത്താൻ തീരുമാനിച്ചത്.ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നെഹ്റു ട്രോഫി വള്ളംകളിയെന്ന കീഴ്വഴക്കം 2018 മുതലുള്ള വർഷങ്ങളിൽ പ്രളയവും കോവിഡും കാരണം നടപ്പായിരുന്നില്ല. ഈവര്‍ഷവും മാറ്റമില്ലാതെനടത്താന് കഴിയുമെന്ന പ്രതീക്ഷയിലാണ് വളളംകളി പ്രേമികള്‍. പുന്നമടക്കായലില്‍ തുഴ വീഴുമ്പോള്‍ മഴ അകന്ന് നില്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.