സുധാകരന്റെ അറസ്റ്റ് തട്ടിപ്പ് കേസിലെന്ന് എംവി ഗോവിന്ദന്‍

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അറസ്റ്റ് രാഷ്ട്രീയക്കേസിലല്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. രാഷ്ട്രീയക്കേസിലല്ല, തട്ടിപ്പ് കേസിലാണ് കെ സുധാകരന്റെ അറസ്റ്റ്. സുധാകരന്‍ ഒഴിയുന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമെന്നും എംവി ഗോവിന്ദന്‍. ആരെയും കേസില്‍ കുടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സിപിഎം സെക്രട്ടറി.

കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെള്ളിയാഴ്ച ഏഴുമണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ വൈകീട്ട് 6.45-ഓടെ കെ.പി.സി.സി. പ്രസിഡന്റിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഹെക്കോടതി നിര്‍ദേശമുള്ളതിനാല്‍ 50,000 രൂപയുടെ ബോണ്ടിന്റെയും രണ്ട് ആള്‍ജാമ്യത്തിലും സുധാകരനെ വിട്ടയച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ക്രൈംബ്രാഞ്ച് പ്രതികരിച്ചു.

കെ. സുധാകരന്‍ പത്തുലക്ഷം രൂപവാങ്ങിയെന്നതിന് കൃത്യമായ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ അവകാശവാദം. ഇത് ശരിവെക്കുന്ന സാക്ഷികളുടെ രഹസ്യമൊഴികള്‍ ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ട്. ഈ ആത്മവിശ്വാസത്തിലാണ് ക്രൈംബ്രാഞ്ച് കേസുമായി മുന്നോട്ടുപോകുന്നതും ചോദ്യംചെയ്യാന്‍ വിളിപ്പിച്ച സുധാകരനെ അറസ്റ്റ് ചെയ്തതും.

പരാതിക്കാരനായ അനൂപ് നല്‍കിയ 25 ലക്ഷത്തില്‍ 15 ലക്ഷം രൂപ മോന്‍സനും പത്തുലക്ഷം കെ. സുധാകരനും വാങ്ങി. പുരാവസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട് മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കിയെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കേസില്‍ സുധാകരന്റെ പരിചയക്കാരനും മോന്‍സന്റെ മുന്‍ജീവനക്കാരനായ എബിനേയും അടുത്തദിവസം തന്നെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും. മൂവരും ചേര്‍ന്നുള്ള ചില ഇടപാടുകളുടെ തെളിവുകളും തങ്ങളുടെ കൈവശമുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ അവകാശവാദം.

 

spot_imgspot_img

Popular

More like this
Related

മുല്ലപ്പെരിയാര്‍ ഡാം കമ്മീഷന്‍ ചെയ്യണം :ഡീന്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി

മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം...

നടിയെ ആക്രമിച്ച കേസ്: ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പള്‍സര്‍ സുനി ജാമ്യം തേടി

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനി ജാമ്യം തേടി സുപ്രീംകോടതിയിൽ....

വയനാട് ദുരന്തം :സര്‍ക്കാര്‍ ജീവനക്കാര്‍ 5ദിവസത്തെ ശമ്പളം നല്‍കും

  വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ സർക്കാർ ജീവനക്കാർ തുക നൽകുന്ന കാര്യത്തിൽ...

മന്ത്രിസഭ ഉപസമിതി വയനാട്ടില്‍ തുടരും :തെരച്ചിലില്‍ അന്തിമതീരുമാനം സൈന്യത്തിന്‍റേത്

മന്ത്രിസഭ ഉപസമിതി വയനാട്ടിൽ തുടരും. തെരച്ചിൽ തുടരുന്നതിൽ സൈന്യം അന്തിമ തീരുമാനം...
[tds_leads title_text="Subscribe" input_placeholder="Email address" btn_horiz_align="content-horiz-center" pp_checkbox="yes" pp_msg="SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==" f_title_font_family="653" f_title_font_size="eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9" f_title_font_line_height="1" f_title_font_weight="700" f_title_font_spacing="-1" msg_composer="success" display="column" gap="10" input_padd="eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==" input_border="1" btn_text="I want in" btn_tdicon="tdc-font-tdmp tdc-font-tdmp-arrow-right" btn_icon_size="eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9" btn_icon_space="eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=" btn_radius="3" input_radius="3" f_msg_font_family="653" f_msg_font_size="eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==" f_msg_font_weight="600" f_msg_font_line_height="1.4" f_input_font_family="653" f_input_font_size="eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9" f_input_font_line_height="1.2" f_btn_font_family="653" f_input_font_weight="500" f_btn_font_size="eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9" f_btn_font_line_height="1.2" f_btn_font_weight="700" f_pp_font_family="653" f_pp_font_size="eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9" f_pp_font_line_height="1.2" pp_check_color="#000000" pp_check_color_a="#ec3535" pp_check_color_a_h="#c11f1f" f_btn_font_transform="uppercase" tdc_css="eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9" msg_succ_radius="2" btn_bg="#ec3535" btn_bg_h="#c11f1f" title_space="eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9" msg_space="eyJsYW5kc2NhcGUiOiIwIDAgMTJweCJ9" btn_padd="eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9" msg_padd="eyJwb3J0cmFpdCI6IjZweCAxMHB4In0="]