ചൈനയിൽ ഗാൻസു പ്രവിശ്യയിൽ വൻ ഭൂചലനം. നൂറിലേറെപ്പേർ മരിച്ചതായാണ് വിവരം. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. തകർന്ന കെട്ടിടങ്ങൾക്കുളളിൽ കുടുങ്ങി പലരെയും ഇനിയും രക്ഷപ്പെടുത്താനായിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്.