ലോക്‌സഭയിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എം.പിമാർക്ക് കൂടുതൽ വിലക്ക്. പാർലമെന്റ് ചേംബർ, ലോബി, ഗാലറി എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് സർക്കുലർ ഇറക്കി.കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇരുസഭകളിലുമായി 142 എം.പിമാരെയാണ് സസ്‌പെൻഡ് ചെയ്തത്. പാർലമെന്റിലെ ആക്രമണത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് എം.പിമാർ പ്രതിഷേധിച്ചത്.