മോഹൻ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രി. ദക്ഷിണ ഉജ്ജയിനിലെ എംഎൽഎയും മുൻ വിദ്യാഭ്യാസ മന്ത്രിയും പ്രമുഖ ഒബിസി നേതാവുമാണ് മോഹൻ യാദവ്. സാധ്യത പട്ടികയിലുണ്ടായിരുന്ന ശിവരാജ് സിംഗ് ചൗഹാനെ തഴഞ്ഞാണ് മധ്യപ്രദേശിൽ മോഹൻ യാദവിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ജഗദീഷ് ദേവ്ഡ, രാജേഷ് ശുക്ല എന്നിവരായിരിക്കും ഉപമുഖ്യമന്ത്രിമാർ. കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ സ്പീക്കറായേക്കും. ശിവരാജ് സിംഗ് ചൗഹാന് തൽക്കാലം പദവികളില്ലെന്നാണ് സൂചന