പ്രതിപക്ഷ നേതാവ് വിഡി സതീശനെ വെല്ലുവിളിച്ച് മന്ത്രി വി. ശിവന്‍കുട്ടി. മര്യാദക്ക് എങ്കില്‍ മര്യാദക്കെന്നും നിങ്ങള്‍ എണ്ണുന്നതിന് മുമ്പ് ഞങ്ങള്‍ എണ്ണുമെന്നും അതിനേക്കാൾ ആളെ കൊണ്ടുവരും ശിവന്‍കുട്ടി വെല്ലുവിളിച്ചു. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ വിഡി സതീശന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് നടത്തിയ പ്രസ്താവനയിലാണ് ശിവന്‍കുട്ടിയുടെ മറുപടി. ചിറയന്‍കീഴ് മണ്ഡലത്തിലെ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഗവര്‍ണര്‍ക്കെതിരെയും ശിവന്‍കുട്ടി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
എന്തൊക്കെയാണ് ഗവർണർ വിളിച്ചു പറയുന്നത്?. വായിൽ നിന്ന ആകെ വരുന്നത് ബ്ലഡി ഫൂൾ, ബ്ലഡി ക്രിമിനൽ എന്നൊക്കെയാണ്. കണ്ണൂരിന്‍റെയും കേരളത്തിന്‍റെയും ചരിത്രം ഗവർണർ പഠിക്കണം.തെരുവിൽ ഇറങ്ങി ഗുണ്ടയെ പോലെ വെല്ലുവിളിക്കുന്ന ഗവർണർ ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. പ്രതിപക്ഷ നേതാവിന് പ്രാന്ത് ഇളകയിരിക്കുകയാണ്. വിഡി സതീശന്‍ ഇന്നുവരെ ഒരു അടിയുംകൊണ്ടിട്ടില്ല.കെഎസ്‍യുവിന്‍റെ പ്രസിഡന്റ് ആയിട്ടില്ല. യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ആയിട്ടില്ല. സതീശന് ഒരറിവും ഇല്ല. പരിഹസിച്ചു. വി.ഡി സതീശൻ വിരട്ടിയതോടെ പൊലീസുക്കാരൊക്കെ ലീവിൽ പോയിരിക്കുകയാണെന്നും ശിവന്‍കുട്ടി പരിഹസിച്ചു.