സൂപ്പര്‍ഹിറ്റ് ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്‌സിന്‍റെ നിര്‍മാതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. നിര്‍മാതാക്കളായ ഷോണ്‍ ആന്‍റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. എറണാകുളം മരട് പോലീസാണ് കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നല്‍കിയില്ലെന്നാണ് പരാതി. അരൂര്‍ സ്വദേശി സിറാജിന്‍റെ പരാതിയിലാണ് കോടതിയുടെ നടപടി.