ചന്തേര: സഹപ്രവര്‍ത്തകയായ യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത ശേഷം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. പട്ടാമ്പി സ്വദേശി ടി. അനീഷിനെ (28)യാണ് ചന്തേര എസ്.ഐ.എം.വി ശ്രീദാസും സംഘവും പിടികൂടിയത്. ചെറുവത്തൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കേസ്.ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് സംഭവം. യുവതി ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ ജോലി ചെയ്യവെ യുവാവ് ഫോട്ടോ എടുത്ത ശേഷം പിന്നീട് മോര്‍ഫ് ചെയ്ത് യുവതി അറിയാതെ സോഷ്യല്‍ മീ ഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട യുവതി പോലfസില് പരാതി നല്കി. യുവാവിനെ കണ്ടെത്തി ചന്തേര സ്റ്റേഷനിലെത്തിച്ച് മൊബെല്‍ ഫോണ്‍ ഹാജരാക്കാന്‍ നോട്ടീസ് നല്കി.