പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പ്രദേശങ്ങളില്‍ രാത്രി കാലങ്ങളില്‍ അജ്ഞാതന്റെ വിളയാട്ടം. വീട്ടു വാതിലില്‍ തട്ടിയും വൈദ്യുതിബന്ധം വിച്ഛേദിച്ചും പരാക്രമണം തുടരുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ദിവസങ്ങളായി തുടരുന്ന അതിക്രമം പരിധി വിട്ടതോടെ ഭീതിയിലായിരിക്കുകയാണു നാട്ടുകാര്‍. പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ അജ്ഞാതനെ പിടികൂടാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിരിക്കുകയാണ് പ്രദേശത്തുള്ളവര്‍. പൊക്കം കൂടിയ മുടി നീട്ടിവളര്‍ത്തിയ രൂപമാണ് അക്രമിയുെേടന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഇയാളെ പിടികൂടാന്‍ ശ്രമിച്ച യുവാവിന്റെ നെഞ്ചിന് ബ്ലേഡ് ഉപയോഗിച്ച് മുറിവേല്‍പ്പിച്ചതോടെ സന്ധ്യയായാല്‍ പുറത്തിറങ്ങാന്‍ ജനം ഭയക്കുകയാണ്. വീടുകളുടെ മുന്‍ വശത്തെ വാതിലില്‍ തട്ടി നിമിഷങ്ങള്‍ക്കുള്ളില്‍ പിറകുവശത്തും വാതിലിനും ചില വീടുകളുടെ ഗ്രില്‍സിനും ശക്തിയായി ഇടിക്കുകയാണ് ഇയാളുടെ പതിവ്. ചില വീടുകളുടെ രണ്ടാം നിലയില്‍ കയറി വാതിലിന് മുട്ടുന്ന ഇയാള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ രണ്ടാം നിലയില്‍ നിന്ന് നേരെ താഴേക്ക് ചാടി മറയുന്നതും അത്ഭുതകരമാണ്. പല വീടുകളുടെയും വൈദ്യുതി ബന്ധം വിഛേദിച്ചാണ് പരാക്രമം. സ്ഥിതി ഗുരുതരമായതോടെ ശക്തമായ പോലിസ് നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.