ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു . സസ്പൻഷൻ കഴിഞ്ഞ്, പരിശീലകന്‍ ഇവാൻ വുകോമനോവിച്ച് തിരികെയെത്തുന്ന മത്സരത്തിൽ ഒഡിഷ എഫ് സിയാണ് എതിരാളികൾ. രാത്രി എട്ടിന് കൊച്ചിയിലാണ് മത്സരം.
കോച്ചിന്‍റെ വരവ് ജയത്തോടെ ഇരട്ടി മധുരമാക്കാനാണ് അഡ്രിയൻ ലൂണയും സംഘവും ഇറങ്ങുന്നത്. മഞ്ഞപ്പടയ്ക്ക് താരങ്ങളേക്കാൾ വിശ്വസ്തനായ ഇവാൻ തിരിച്ചെത്തുമ്പോൾ ടീമിലും തന്ത്രങ്ങളിലും മാറ്റം ഉറപ്പ്. സ്വന്തം തട്ടകത്തിലാണെങ്കിലും എ എഫ് സി കപ്പിൽ മാലദ്വീപ് ക്ലബിനെ ഗോളിൽ മുക്കിയെത്തുന്ന ഒഡിഷ എഫ് സിയെ മറികടക്കുക എളുപ്പമാവില്ല.