കരുവന്നൂർ തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ല സെക്രട്ടറി എം എം വർഗീസ് ഇന്ന് വീണ്ടും ഇഡിയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് നിർദ്ദേശം. ഇത് മൂന്നാം തവണയാണ് ഇഡി നോട്ടീസ് നൽകി ജില്ലാസെക്രട്ടറിയെ വിളിപ്പിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സദസ്സിൽ പങ്കെടുക്കണ്ടതിനാൽ ഇന്ന് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാണ് വർഗീസിന്‍റെ ആവശ്യം. അതേസമയം വർഗീസ് അന്വഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഇഡി നിലപാട്.
കരുവന്നൂർ ബാങ്കിൽ സിപിഎം നിയന്ത്രണത്തിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നതായും ഇതുവഴി വൻ തുകയുടെ ഇടപാട് നടന്നെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. കരുവന്നൂരിലെ ബെനാമി വായ്പ അനുവദിച്ചതിലുള്ള കമ്മീഷൻ തുകയാണിതെന്നാണ് ഇഡി വാദം.