മട്ടന്നൂര്‍: നിരവധി കേസുകളിലെ പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കാപ്പാ നിയമം ചുമത്തി ജയിലിലടച്ചു. മട്ടന്നൂര്‍ ചാവശേരി മണ്ണോറയിലെ ശ്രീ പത്മത്തില്‍ സുധീഷിനെ (33)യാണ് ഇന്‍സ്‌പെക്ടര്‍ കെ.വി പ്രമോദന്‍ അറസ്റ്റു ചെയ്തത്. വധശ്രമം ഉള്‍പ്പെടെ അഞ്ചോളം കേസില്‍ പ്രതിയായ ഇയാളെ ജില്ലാകലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാപ്പാ നിയമം ചുമത്തിയാണ് അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്.