കണ്ണൂര്‍: മാലിന്യമുക്ത കേരളം ക്യാംപയിനിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ഹരിത സഭ സംഘടിപ്പിച്ചു. മേയര്‍ അഡ്വ. ടി.ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ കെ. ഷബീന അധ്യക്ഷയായി. മാലിന്യമുക്ത പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടായ പുരോഗതി, മാറ്റങ്ങള്‍, ഇതിനായി നടത്തിയ പ്രത്യേക പ്രവര്‍ത്തനങ്ങള്‍, നൂതന പരിപാടികള്‍, പ്രവര്‍ത്തനങ്ങളില്‍ നേരിട്ട പ്രതിസന്ധികള്‍, അവ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളും ഉള്‍പ്പെടെ ജനകീയ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ഹരിത സഭയുടെ മുഖ്യ ലക്ഷ്യം. പരിസ്ഥിതി ദിന സന്ദേശം നല്‍കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു. പ്രവര്‍ത്തന പുരോഗതി അവലോകനവും ഹരിത കര്‍മ്മ സേന പ്രതിനിധികളുടെ അവലോകനവും നടന്നു. ഹരിതസഭയില്‍ വിവിധ ചര്‍ച്ചകള്‍ നടത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി. ഷമീമ, എം.പി രാജേഷ്, അഡ്വ. പി. ഇന്ദിര, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, അഡ്വ. പി.കെ അന്‍വര്‍, സെക്രട്ടറി ലതേഷ് കുമാര്‍, ടി. മണികണ്ഠകുമാര്‍, ആര്‍. അനില്‍കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍, പി.പി ബൈജു, ഫഹദ് മുഹമ്മദ് സംസാരിച്ചു.