ഐപിഎല്‍ പതിനേഴാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഇന്ന് ദുബായില്‍ നടക്കും.താരലേലത്തിനായി ദുബായില്‍ റിഷഭ് പന്ത് എത്തിയിട്ടുണ്ട്.
ഐപിഎല്‍ പതിനേഴാം സീസണില്‍ റിഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സ് കുപ്പായത്തില്‍ കളിക്കും എന്നാണ് പ്രതീക്ഷ. ബിസിസിഐ മെഡിക്കൽ വിഭാഗത്തിന്റെ അനുമതി കിട്ടിയാൽ മാത്രമേ പന്ത് വിക്കറ്റ് കീപ്പറാവുകയുള്ളൂ. ഇല്ലെങ്കിൽ ബാറ്റിംഗിലും ഫീൽഡിംഗിലും മാത്രമാവും പന്തിന്റെ ശ്രദ്ധ. ഇരുപത്തിയാറുകാരനായ പന്തിനെ ഇംപാക്ട് പ്ലെയർ മാത്രമായി കളിപ്പിക്കുന്നതും ഡൽഹിയുടെ പരിഗണനയിലുണ്ട്.