ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് നാളെ തുടക്കം. ട്വന്‍റി 20 പരമ്പരയിലെ ആദ്യ മത്സരം ഡര്‍ബനില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്ക് ആരംഭിക്കും. ഓസ്ട്രേലിയക്കെതിരായ ട്വന്‍റി 20 പരമ്പര വിജയത്തിന്‍റെ തിളക്കത്തിലാണ് ദക്ഷിണാഫ്രിക്ക കീഴടക്കാൻ സൂര്യകുമാര്‍ യാദവും സംഘവും എത്തിയിരിക്കുന്നത്. ഓസ്ട്രേലിയ്ക്കെതിരെ സ്വന്തം മണ്ണിൽ 4-1നായിരുന്നു ടീം ഇന്ത്യയുടെ പരമ്പര ജയം.
വിജയ ടീമിലേക്ക് ശുഭ്‌മാൻ ഗിൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ കൂടി ചേരുമ്പോൾ നീലപ്പട കൂടുതൽ കരുത്തരാകും. എന്നാൽ ആരൊക്കെ ആദ്യ ഇലവനിൽ ഇടംപിടിക്കുമെന്നതിൽ ആകാംക്ഷ. ഓപ്പണര്‍മാരായി തന്നെ ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ എന്നിവരുണ്ട്.