ഏകദിന ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പിലെ ഇന്ത്യ-അഫ്ഗാനിസ്ഥാന് ആവേശപ്പോരാട്ട ഓര്‍മ്മയിലാകും ഇന്ത്യ ഇറങ്ങുക. ഏകദിനങ്ങളില്‍ നേർക്കുനേർ പോരാട്ടങ്ങളിൽ അഫ്ഗാനിസ്ഥാനോട് ഇതുവരെ ഇന്ത്യ തോറ്റിട്ടില്ല. എന്നാൽ കഴിഞ്ഞ ലോകകപ്പിവേതടക്കം അവസാന രണ്ട് മത്സരങ്ങളിലും ഇന്ത്യയെ അഫ്ഗാനിസ്ഥാൻ ശരിക്കും വിറപ്പിച്ചിരുന്നു.2009ലാണ് അഫ്ഗാനിസ്ഥാൻ ആദ്യമായിരു അന്താരാഷ്ട്ര മത്സരം കളിച്ചത്. ഇന്ത്യയുമായി ആദ്യ ഏറ്റുമുട്ടൽ 2014ലെ ഏഷ്യാകപ്പിൽ. മിർപൂരിൽ അന്ന് എട്ടുവിക്കറ്റിന് ഇന്ത്യ അഫ്ഗാനെ തകർത്തു. പിന്നെയും നാല് വർഷത്തിന് ശേഷം ഏഷ്യ കപ്പിൽ വീണ്ടും മുഖാമുഖം.രണ്ട് ടീമുകളും 252 റൺസ് നേടി മത്സരം ടൈ ആയി. ലോകകപ്പിലെ ആദ്യ നേർക്കുനേർ പോരാട്ടം 2019ൽ.ഇന്ത്യയെ 224ൽ ഒതുക്കി അഫ്ഗാൻ അട്ടിമറി പ്രതീക്ഷ ഉയർത്തി.