കണ്ണൂര്‍: മനുഷ്യാവകാശ സംരക്ഷണ മിഷന്റെ സംസ്ഥാന വര്‍ക്കിങ് കണ്‍വീനറായി ഇ. മനീഷിനെ നിയമിച്ചതായി ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല അറിയിച്ചു. നിലവിലെ സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച് പ്രവര്‍ത്തന വിപുലീകരണത്തിന് സംഘടനയെ മുന്നൊരുക്കാനാണ് പുതിയ തീരുമാനം. നിലവില്‍ ആരോഗ്യ, പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന ഇ. മനീഷ് കണ്ണൂര്‍ ജില്ലയിലെ ചമ്പാട് സ്വദേശിയാണ്.